About Me

               എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി സ്വന്തം തീരുമാനത്തിന്‍റെ പുറത്തു തുടങ്ങിയ ഒരു സംരംഭം. അതാണ് എന്‍റെ ഈ ബ്ലോഗ്‌. ഞാന്‍ ചിലപ്പോള്‍ പുതിയ പുതിയ പങ്ങ്തികള്‍ ഇതില്‍ ഇടാന്‍ താമസിച്ചു എന്ന് വരും. മറ്റുള്ളവരെ പോലെ ചിലപ്പോള്‍ വ്യത്യസ്തമായ പങ്ങ്തികള്‍ ചിലപ്പോള്‍ ഉണ്ടാവുകയുമില്ല. എന്നാലും എന്‍റെ ഫോട്ടോസ് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു.




                "ഞാന്‍ വല്യ സംഭവമാ" എന്നും പറഞ്ഞു നടക്കുന്ന ചിലര്‍. അല്ല. പലരെയും നമുക്ക് പരിചയം ഉണ്ടാവും. അതിപ്പോള്‍ എന്നെക്കുറിച്ച് ഞാന്‍ എന്ത് പറഞ്ഞാലും ഇത്തിരി അധികപ്പറ്റായി മറ്റുള്ളവര്‍ക്ക് തോന്നും. എന്തായാലും എന്നെക്കുറിച്ച് എനിക്കുള്ള ധാരണ ഞാന്‍ നിങ്ങളോട് പറയുന്നു. ഇനി ഇത് വായിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നിയാലും എനിക്കൊന്നും ഇല്ല.




              എന്നെക്കുറിച്ച് പറയുകയാനെങ്ങില്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിലെ ഒരു ആശുപത്രിയില്‍ അധ്യാപകരായ മാതാപിതാക്കളുടെ മൂത്ത മകനായി ജനിച്ചു. ഇടുക്കി ജില്ലയിലെ തന്നെ ചേലച്ചുവട് എന്ന സ്ഥലത്ത് താമസം. എനിക്കൊരു പെങ്ങള്‍ കൂടി ഉണ്ട്. അച്ഛനും അമ്മയും അധ്യാപകരായതിനാല്‍ വീട്ടില്‍ അല്പം സ്ട്രിക്ട്ടാണ്.




              ചെറുപ്പം മുതലേ വണ്ടികലോടായിരുന്നു പ്രേമം. പ്രായപൂര്‍ത്തി ആയിട്ടും അതിനു മാത്രം യാതൊരു മാറ്റവും ഇല്ല. അതുപോലെ തന്നെ എന്‍റെ മെയിന്‍ ഹോബി എന്ന് പറയുന്നത് വണ്ടികളെ പറ്റി പഠിക്കുന്നതാണ്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട വണ്ടി ഹമ്മര്‍ എച്ച് 3 ആണ്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ ഇഷ്ട്ടപ്പെടുന്ന വണ്ടികള്‍ സ്കോര്‍പിയോയും പജീറോയും ആണ്. നോവലുകള്‍ വായിക്കാന്‍ ഇഷ്ടമാണ്. ഡ്രൈവിംഗ് ആണ് മറ്റൊരു ഹോബി. സത്യത്തില്‍ അത് ഹോബിയല്ല. അതൊരു പാഷന്‍.




              എന്‍റെ വീട്ടില്‍ പെങ്ങള്‍ ഒഴികെയുള്ള എല്ലാവരും വണ്ടി ഓടിക്കും. എല്ലാവര്‍ക്കും പൊതുവായി ഉള്ള ഒരേ ഒരു സ്വഭാവം വണ്ടിയുടെ സ്പീട് തന്നെ. ഞങ്ങള്‍ എല്ലാവരും സ്പീഡില്‍ ഓടിച്ചു ശീലിച്ചുപോയി. എന്നാല്‍ സ്പീഡില്‍ പോയതിന്‍റെ പേരില്‍ ഇന്നുവരെ ഒരു ആക്സിടെന്റ് പോലും ഉണ്ടായിട്ടില്ല. ഒരു ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ ആകണം എന്നായിരുന്നു ആഗ്രഹം. ചില കാരണങ്ങളാല്‍ സാധിച്ചില്ല. കംപ്യുട്ടറുകള്‍ മറ്റൊരു ഇഷ്ടം.




             
                വണ്ടികളെ സ്നേഹിക്കുന്നതിനിടയില്‍ പെണ്‍കുട്ടികളെ സ്നേഹിക്കാന്‍ ടൈം കിട്ടിയില്ല. അതിനാല്‍ ഗേള്‍ഫ്രണ്ട് ഇല്ല. പണ്ട് തൊട്ടേ ഒരു ഉള്‍വലിയന്‍ പ്രക്രുതമായിരുന്നതിനാല്‍ അധികം സുഹൃത്തുക്കളും ഇല്ല. എനിക്ക് ഫ്രണ്ട് കുറച്ചേ ഉണ്ടാകൂ. അവരെ ഞാന്‍ വളരെ പെട്ടെന്ന് കണ്ടെത്തും. ബാക്കിയുള്ളവരെ ചിലപ്പോള്‍ മൈന്‍ഡ് പോലും ചെയ്തില്ല എന്നും വരും അതാണെന്‍റെ പ്രകൃതം. എന്‍റെ മനസ്സില്‍ തോന്നുന്നത് അതേപടി ഞാന്‍ തുറന്നു പറയും. പറയുന്നത് ആണിനോടോ പെണ്ണിനോടോ എന്ന് നോക്കില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും എന്നെ ഇഷ്ടപ്പെടില്ല. അതുപോലെ തന്നെ ധെശ്യപ്പെട്ടാലും ആരോടെന്നു നോക്കില്ല.




                  മനസ്സില്‍ ശത്രുത കൊണ്ട് നടക്കാറില്ല. ധെശ്യപ്പെട്ടാലും അധികം സമയം ആ പിണക്കം ഞാന്‍ കൊണ്ടുപോകില്ല. എന്‍റെ അടുത്ത് സഹായം ചോദിച്ചു വരുന്നവരെ എന്നാല്‍ കഴിയും വിധം ഞാന്‍ സഹായിക്കും. ഇതൊക്കെയാണ് എന്നെക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍. ഇതില്‍ ഇനി എന്തേലും ചേര്‍ക്കണോ അതോ എടുതുകലയാണോ എന്ന് നിങ്ങളുടെ കമന്റ്സ് കണ്ടിട്ട് തീരുമാനിക്കും.